തൃശൂര്‍: വിവേകാനന്ദ കോളേജില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കുന്നംകുളം ശ്രീവിവേകാനന്ദ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ മാനേജ്മെന്റിനെ സമീപിച്ചെങ്കിലും യാതൊരു അനുകൂല നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എബിവിപി അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്. കോളേജിലെ അടിസ്ഥാന പ്രശ്നങ്ങള്‍ സംബന്ധിച്ച് മണ്ഡലം എംഎല്‍എയും മന്ത്രിയുമായ എ.സി.മൊയ്തീന് എബിവിപി നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: