ചാവക്കാട്: ശബരിമല തീര്‍ത്ഥാടകരുടെ ബസിനുകല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് നായരങ്ങാടി കല്ലിങ്ങല്‍ അബ്ദുല്‍ തൗഫീര്‍ (23)നെയാണ് ചാവക്കാട് സി ഐ. കെ. ജി. സുരേഷിന്റെ നേത്യത്വത്തില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ നവംബര്‍ 23 ന് വൈകീട്ട് 5.30 ന് ചാവക്കാട് തെക്കെ ബൈപാസില്വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. പാലക്കാട് ജില്ലയില്‍ നിന്നും ശബരിമല തീര്‍ത്ഥാടകരുമായി പോയിരുന്ന ബസ് പഞ്ചാരമുക്കില്‍ വെച്ച് ബൈക്കില്‍ വരികയായിരുന്ന അബ്ദുല്‍ തൗഫീറിനു, സുഹ്യത്ത് ഷഫീഖിനു സൈഡ്കൊടുത്തില്ല എന്ന കാരണത്താല്‍ പിന്തുടര്ന്ന് ബൈപാസില്‍വെച്ച് തടയുകയും ഡ്രൈവറുമായി വാക്കേറ്റം നടക്കുകയുമായിരുന്നു, തുടര്‍ന്നാണ് ബസിനുനേരെ കല്ലെറിഞ്ഞത്, കല്ലേറില്‍ ബസിന്റെ ഗ്ലാസ് പൊട്ടിയിരുന്നു.സംഭവത്തെതുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും വിദേശത്തെക്കു കടന്നു. ഒന്നാംപ്രതി സഫീഖിനെ വിദേശത്തു നിന്ന് നാട്ടില്‍വരുത്തി അറസ്റ്റു ചെയ്തിരുന്നു അബ്ദുല്‍ സഫീര്‍ ഒളിവില്‍ കഴിഞ്ഞു. ഇതിനാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വടക്കേക്കാടുള്ള ഒരു വിവാഹചടങ്ങില്‍ നിന്നാണ്അറസ്റ്റുചെയ്തത്.എസ് ഐ മാരായ എം കെ. രമേഷ്, കെ വി മാധന്‍, അഡീഷ്ണല്‍ എസ് ഐ ജോണ്‍, സി പി ഒ മാരായ ലോഫീരാജ്, സാജന്, ശ്യാം കുമാര്‍, സുധീഷ്, ഗിരീശന് ,എന്നിവരും സംഘത്തിലുണ്ണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: