റാന്നി: മോട്ടോര്‍ വാഹന വകുപ്പിന്റെ തേര്‍ഡ് ഐ (മൂന്നാം കണ്ണ്) പദ്ധതി പ്രകാരം ജോ.ആര്.ടി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ കുടുങ്ങിയത് 184 പേര്. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാര്‍ക്കിങ്, ശരിയായ രീതിയില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നീ കുറ്റങ്ങളാണ് ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയത്.
നിയമ ലംഘകരുടേയും വാഹനത്തിന്റേയും ഫോട്ടോ സഹിതം പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നോട്ടീസ് വാഹന ഉടമയുടെ വീട്ടിലെത്തും. പിഴ തുക എല്ലാ ആര്.ടി.ഒ ഓഫീസുകളിലും സ്വീകരിക്കുമെന്നും അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജോ.ആര്.ടി.ഒ ജോബ് ആന്‍ഡ്രൂ അറിയിച്ചു. വാഹന പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഇ.സി.പ്രദീപ്, എസ്.അരവിന്ദ്, എ.എം.വി.ഐ മാരായ പി.എച്ച്.ബിജുമോന്, കെ.കെ.റജി, ടി.കെ.അബ്ദുള്‍ സലാം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: