അടൂര്‍: ചരിത്ര സ്മരണകളുറങ്ങുന്ന മണ്ണടിയുടെ പെരുമയ്ക്ക് മുതല്‍ക്കൂട്ടായ ദേശക്കല്ലുംമൂട് അരവയ്ക്കല് ചാണിഗുഹ സംരക്ഷണമില്ലാതെ നശിക്കുന്നു. ചരിത്രരേഖകളിലും ടൂറിസം ഭൂപടങ്ങളിലും ഉള്‍പ്പെട്ട ഗുഹയാണ് അധികൃതരുടെ അവഗണനമൂലം വിസ്മരിക്കപ്പെടുന്നത്. ഒരിക്കല്‍ ഗുഹയില്‍ വീണ പശു കിലോമീറ്ററുകളോളം ഗുഹയിലൂടെ സഞ്ചരിച്ച് മാഞ്ഞാലില്‍ എത്തിയെന്ന് പറയപ്പെടുന്നു,
പഞ്ചപാണ്ഡവന്മാര് ഇവിടെ ഒളിവില്‍ താമസിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു. ചരിത്രാന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെപ്രയോജന കരമാകേണ്ട ഗുഹ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മണ്ണടി പൈതൃക സംരക്ഷണസമിതി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. മണ്ണടി വേലുത്തമ്പി മ്യൂസിയം, കാമ്പിത്താന് മണ്ഡപം, അരവയ്ക്കല് ചാണിഗുഹ എന്നിവ ഉള്‍പ്പെടുന്ന ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: