പത്തനംതിട്ട: യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ വാര്‍ഷിക സമ്മേളനം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഷയങ്ങളില്‍ യോഗക്ഷേമസഭ സജീവമായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കു പ്രവേശനം വേണമെന്ന് വാദിക്കുന്നവര്‍ വസ്തുതതകളെ മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നത്. വാര്‍ത്തകള്‍ സമൂഹത്തിലെത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇത്രയും വഷളാകാതെ സര്‍ക്കാരിന് കൈകാര്യം ചെയ്യാമായിരുന്നെന്നും അക്കീരമണ്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ.പത്മകുമാക്, ട്രഷറാര്‍ എന്‍.കേശവന് നമ്പൂതിരി, ശ്രീവല്ലഭം കൃഷ്ണന് നമ്പൂതിരി, ഇന്ദിരാദേവി, സുധീഷ് ശശീന്ദ്രന്, സി.എന്‍.സോയ , ഇ.നാരായണന്‍പോറ്റി, ലാല്‍പ്രസാദ് ഭട്ടതിരി എന്നിവര്‍ പ്രസംഗിച്ചു.
യോഗക്ഷേമസഭയുടെ പുതിയ ജില്ലാ ഭാരവാഹികളായി ഹരികുമാര്‍ നമ്പൂതിരി(പ്രസി), വി.കെ.പത്മകുമാര്‍, മനോജ്കുമാര്‍, വാസുദേവ ശര്‍മ്മ(വൈസ്.പ്രസിഡന്റുമാര്‍), വി.എസ്.മനോഹന്പോറ്റി(സെക്രട്ടറി), ഡി.എന്‍.നമ്പൂതിരി, ഗോപിനാഥന്പോറ്റി, ശശികുമാര്‍(ജോ.സെക്രട്ടറിമാര്‍), എന്‍.കേശവന് നമ്പൂതിരി(ട്രഷറാര്‍) എന്നിവരേയും വനിതാസഭാ ഭാരവാഹികളായി ഉഷാ എന്‍ നമ്പൂതിരി(പ്രസിഡന്റ്), ഉഷാദേവി കദളീവനം (സെക്രട്ടറി), ലതാകേശവന് നമ്പൂതിരി (ട്രഷറാര്‍), യുവജനസഭ ഭാരവാഹികളായി ശ്രീജിത്ത് കെ.നമ്പൂതിരി(പ്രസി), രേവതി സുബ്രഹ്മണ്യം(സെക്രട്ടറി), അശ്വിന്‍കുമാര്‍(ട്രഷറാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: