നൂറോളം ചെറുകുതിരകള്‍… അവര്‍ നീന്താനായി തയ്യാറെടുത്ത് നില്‍ക്കുകയാണ്. അവരെ നിയന്ത്രിക്കാനായി സാള്‍ട്ട് വാട്ടര്‍ കൗ ബോയ്സ് എന്ന് വിളിക്കപ്പെടുന്ന സംഘം… വിര്‍ജീനിയയിലെ ചിന്‍കോട്ടെഗ് തീരത്ത് നിന്നുള്ള കാഴ്ച്ചകളാണ് ഇത്.
ഈ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പ്രശസ്തി ആര്‍ജിച്ച ചിന്‍കോട്ടെഗ് പോണി സ്വിം(ചെറുകുതിരകളുടെ നീന്തല്‍) നടന്നത്. വര്‍ഷങ്ങളായി നടന്നു വരുന്ന ‘ചിന്‍കോട്ടെഗ് പോണി സ്വിം’ന്റെ 91 വാര്‍ഷിക ദിനത്തോടനുബന്ധിച്ച് വിര്‍ജീനയിലാണ് ഈ മേള നടന്നത്.
മേളയില്‍ പങ്കെടുത്തത് 100 ഓളം വരുന്ന ചെറു കുതിരകള്‍. അവര്‍ അസറ്റെഗ് തീരത്ത് നിന്ന് ചിന്‍കോട്ടെഗ് തീരം വരെ അസറ്റെഗ് ചാനലിലൂടെ മുങ്ങി നിവര്‍ന്ന് നീന്തി തുടിച്ച് കുതിക്കുന്നത് ഒരു വേറിട്ട കാഴ്ച്ച തന്നെയാണ്. അസറ്റെഗ് ചാനലിലൂടെ നീന്തി നീങ്ങുന്ന ചെറുകുതിരകളെ നിയന്ത്രിക്കുന്നതിന് ഒരു സംഘമുണ്ട്. സാള്‍ട്ട് വാട്ടര്‍ കൗ ബോയ്സ് എന്ന് അറിയപ്പെടുന്ന ഇവര്‍ ബോട്ടിലൂടെ ചെറുകുതിരകളെ നിയന്ത്രിച്ച് കൂടെയുണ്ടാകും. വേലിയേറ്റ സമയം കണക്കാക്കിയാണ് നീന്തല്‍ സംഘടിപ്പിക്കുക. പൊതുവേ രാവിലെ ഏഴ് മുതല്‍ ഒരു മണിവരെയാണ് മേള നടക്കുന്നത്.
1947ല്‍ മാര്‍ഗ്രറ്റ് ഹെന്റി കുട്ടികള്‍ക്കായി രചിച്ച ‘മിസ്റ്റി ഓഫ് ചിന്‍കോട്ടെഗ്’ എന്ന പുസ്തകത്തില്‍ ചെറു കുതിരകളുടെ നീന്തലുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകം പിന്നീട് സിനിമയാക്കപ്പെടുകയും ചെയ്തു.
1925ല്‍ ധനസമാഹരണമെന്ന നിലയ്ക്ക് വോളന്റിയര്‍ ഫയര്‍ കമ്പനിയാണ് ചെറുകുതിരകളുടെ നീന്തല്‍ പിന്നീട് മേളയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: