പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പോലീസ് നടത്തുന്ന മാധ്യമ അടിയന്തരാവസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. കൊച്ചിയിലും തിരുവന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് കുടപിടിച്ച പോലീസ് ഇന്നലെ കോഴിക്കോട്ട് നടത്തിയ മാധ്യമ വേട്ടയില്‍ സാംസ്കാരിക രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയന് സ്പോണ്സര് ചെയ്ത മാധ്യമ അടിയന്തരാവസ്ഥയാണ് സംസ്ഥാന വ്യാപകമായി കോടതികളില്‍ നടക്കുന്നതെന്നും ജനാധിപത്യ രീതിയില്‍ ഈ കാട്ടാള നീതിയെ ചെറുത്തുതോല്‍പ്പിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു പറഞ്ഞു.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പാലക്കാട് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അക്കുന്ന കക്ഷിയുടെ തണലുമുണ്ടെന്നതിന്റെ പേരില്‍ പോലീസില്‍ നിക്ഷിപ്തമായ അധികാരം ദുരുപയോഗം ചെയ്യുന്ന വരെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് കേരള മുസ്ലീം കോണ്‍ഫറന്‍സ് ജന. കണ്‍വീനറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എ.കെ.സുല്‍ത്താന്‍ ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതിക്ക് മുമ്പാകെ മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും ഏറ്റുമുട്ടിയപ്പോള്‍ പോലീസ് സ്വീകരിച്ച നിലപാടും അതിനുശേഷം കൊല്ലം ജില്ലാ കോടതിക്ക് മുമ്പാകെ നടന്ന സംഭവും കോഴിക്കോട് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഘാക്കം നാലുപേരെ അറസ്റ്റ് ചെയ്ത നടപടിയും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാധ്യമ സ്വാത ന്ത്ര്യം മാനവസ്വാതന്ത്യമാണ്. അറിയുവാനുള്ള അവകാശത്തിന്റെ കടയ്ക്ക് ആരും കത്തിവെയ്ക്കരുത്. ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ യജമാനന്മാരായ ജനങ്ങളെ ഈ കൂട്ടര് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ഭീകരതയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി. അറിയാനുള്ള അവകാശത്തെ കൂച്ചുവിലങ്ങിടാനുള്ള ഏതു നീക്കത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രതിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: