തലശ്ശേരി: വിദ്യാര്‍ഥികള്‍ ഏത് മീഡിയത്തില്‍ പഠിച്ചാലും അവരുടെ മനസ്സില്‍ സാമൂഹ്യ സേവനമെന്ന അജണ്ട വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.—കെ ശൈലജ ടീച്ചര്‍ പറഞ്ഞു മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും സി.—ബിഎസ്ഇ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേഷ് അവാര്‍ഡും ഉപഹാരവും നല്കി അനുമോദിച്ചു സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തെ മറക്കരുത് അത് അമ്മയാണ് വ്യക്തതയോടെ എല്ലാ ഭാഷകളും നന്നായി പഠിക്കണമെന്നും മന്ത്രി കുട്ടികളെ ഉപദേശിച്ചു.—ചടങ്ങില്‍ വെച്ച് ഹൈദരബാദില്‍ നടന്ന ദേശീയ സീനിയര്‍ വനിത അത് ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ സുഗിനയേയും മന്ത്രി ഉപഹാരം നല്കി ആദരിച്ചു. വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത അധ്യക്ഷത വഹിച്ചു വൈ. പ്രസിഡണ്ട് കെ.കെ.മധുസൂദനന് പിടിഎ പ്രസിഡണ്ട് ഇ.രാജേന്ദ്രന്.—വൈസ് പ്രസി. അഷറഫ് ഹാജി: സൂള്‍ മാനേജര്‍ മമ്പറം പി. മാധവന് പ്രിന്‍സിപ്പാള്‍ എ.എം.സുരേഷ് ബാബു വൈസ് പ്രീന്‍സിപ്പാള്‍ ടി.സി.ബെന്നി, കെ.ആര്. കൃഷ്ണന് നമ്പ്യാര്‍.—കെ.പി.ഡയ സംസാരിച്ചു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: