കോഴിക്കോട് കോടതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ പോലീസിന്റെ നടപടിയില്‍
പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ വാമൂടിക്കെട്ടി പ്രതിഷേധം ബിജെപി ജില്ല പ്രസിഡണ്ട് എ.എ. നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: കോഴിക്കോട് കോടതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച വാമൂടിക്കെട്ടി പ്രതിഷേധം നടത്തി.
ഹൈക്കോടതയിലുണ്ടായ ഒരു വിഷയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലാകെ മാധ്യമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടി ഏതുഭാഗത്തുനിന്നുള്ളതാണെങ്കിലും ആയത് അനുവദിക്കില്ലെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ചങ്ങലക്കിടുന്ന നടപടി ഏതുഭാഗത്തുനിന്നായാലും ശരിയല്ല. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി ആദ്യം ചെയ്തത് മാധ്യമസ്വാതന്ത്ര്യം വിലക്കുകയാണ്.
ഈ നയം ഫാസിസമാണ്. ജനാധിപത്യവാദികള്‍, ചോരയും, ജീവനും നല്കി തിരിച്ചുപിടിച്ച മാധ്യമസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പ്രവണ എതിര്‍ക്കപ്പെടേണ്ടതാണ്. പിണറായിവിജയനും, അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിശബ്ദരായി ഇരിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നുവെന്നും പ്രതിഷേധ നടപടി ഉദ്ഘാടനം ചെയ്തുകൊണ്ട് നാഗേഷ് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, ജില്ല ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, ജില്ലാട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ഷൈന്‍ നെടിയിരുപ്പില്‍, ബാബു വല്ലച്ചിറ, ബിജെപി ജില്ല സെക്രട്ടറി വിന്‍ഷി അരുണ്‍കുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച നേതാക്കളായ രതീഷ് ചീരാത്ത്, കെ.വി.വിജിത്, പ്രമില്‍ പ്രിയന് എന്നിവരും ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി, ജനറല്‍ സെക്രട്ടറി രഘുനാഥ് സി.മേനോന്, പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: