തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ ലോക്കപ്പിലിടുകയും അകാരണമായി ആക്രമിക്കുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പകയോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും നടത്തുന്ന പിണറായി വിജയന്റെ ഗൂഢശ്രമമാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെന്ന് ഗോപാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍: കോഴിക്കോട് പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന് കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡണ്ട് കെ.പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണന്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, ഗിരീഷ്, ഉണ്ണി എന്‍.എസ്., ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: