ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനായി ഭക്തര്‍ക്ക് ക്യൂ നില്ക്കുന്നതിനു വേണ്ടി നിര്‍മ്മിക്കുന്ന പന്തലിന്റെ സമര്‍പ്പണം ആഗസ്റ്റ് 8 ന് നടക്കും. തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് 70 ലക്ഷത്തിലേറെ രൂപ ചിലവിട്ട് ക്യുപന്തന് വഴിപാടായി സമര്‍പ്പിക്കുന്നത്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ വഴിപാട് ഭഗവാന് സേവാസംഘം സമര്‍പ്പിക്കാറുണ്ട് ‘ ഇരുപത്തി അഞ്ച് വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 2014 ല്‍ ഒരു കോടിയിലേറെ ചിലവ് ചെയ്ത് കിഴത്തേ നടപ്പുര നിര്‍മ്മിച്ച് സമര്‍പ്പിച്ചിരുന്നു. നിലത്ത് ഗ്രാനൈറ്റ് വിരിച്ച് ശുദ്ധജലവും ഫാനുകളും സുരക്ഷാ ഇടനാഴികളും 17 വരികളിലായി ഭക്തര്‍ക്ക് ഇരിപ്പിട സൗകര്യത്തോടെയാണ് ക്യൂ സംവിധാനമൊരുക്കുന്നത്.156 അടി നീളവും 54 അടി വീതിയും, 35 അടി ഉയരവുമുള്ളതാണ് പന്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: