കേരളവര്‍മ്മ വായനശാലയും ഭരതന് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഭരതന് സ്മൃതി മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: നിറങ്ങളുടെ ചക്രവര്‍ത്തി ഭരതന്റെ 17-ാം ചരമവാര്‍ഷികദിനമായ ഇന്നലെ നാട് ഭരതസ്മൃതികളില് നിറഞ്ഞു. കേരളവര്‍മ്മ വായനശാലയും ഭരതന് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഭരതന് സ്മൃതി മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്തു. ഭരതന് ഫൗണ്ടേഷന് അദ്ധ്യക്ഷ കെപിഎസി ലളിത അദ്ധ്യക്ഷയായി. ഗാനരചയിതാവ് ഷിബുചക്രവര്‍ത്തി ഭരതന് അനുസ്മരണ പ്രഭാഷണം നടത്തി. ഒഎന്‍വിക്കും കാവാലത്തിനും പ്രണാമമര്‍പ്പിച്ച് മുക്കുറ്റി തിരുതാളി കാവ്യാഞ്ജലിക്ക് ജയരാജ്വാര്യരും മകള്‍ ഇന്ദുലേഖയും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: