വെങ്കിടങ്ങ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം
പാവറട്ടി: സമീപപഞ്ചായത്തുകളില്‍ നിന്നും പോലും രോഗികള്‍ ചികിത്സ തേടിയെത്തുന്ന പഞ്ചായത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് ദുരിതമാകുന്നത്. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിലവില്‍ 3 ഡോക്ടര്‍മാരുണ്ടെങ്കിലും ഫലത്തില്‍ രണ്ട് ഡോക്ടര്‍ മാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്.ഒരു ഡോക്ടര്‍ക്ക് ആഴ്ചയില്‍ 3 ദിവസം മറ്റൊരു ആശുപത്രിയില്‍ കൂടി ചികിത്സാ ചുമതലയുള്ളതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. മഴക്കാലരോഗങ്ങള്‍ കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴാണ് വേണ്ടത്ര ഡേക്ടര്മാരില്ലാതെയുള്ള പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.രാവിലെ രൂക്ഷമായിരിക്കുന്നത്. രാവിലെ 9 മുതല്‍ 12 വരെ മാത്രമാണ് ഇവിടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നത്.
പകര്‍ച്ചവ്യാധി കാലങ്ങലില്‍ ഡ്യൂട്ടി സമയം ദീര്‍ഘിപ്പിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കുന്നില്ല.ആശുപത്രിയില്‍ നഴ്സിങ് സ്റ്റാഫുകള്‍ ആവശ്യത്തിനുണ്ടെങ്കിലും ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ക്ലര്‍ക്കോ ,ഹെല്‍ത്ത് ഇന്‍സ്പെക്ടറോ നിലവിലില്ല. മുല്ലശേരിയിലെ ക്ലര്‍ക്കിനെയും,ഹെല്‍ത്ത് ഇന്സ്പെക്ടറുടെയുമാണ നിലവില്‍ ആശ്രയിച്ചു വരുന്നത്.ഗര്‍ഭിണികള്‍ക്ക് അയേണ്ഗുളികകള് പോലും ഇവിടെ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.നിലവില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കായി പണിത ക്വാര്ട്ടേവ്സുകളും ഒഴിഞ്ഞു കിടക്കുകയാണ്.
രാത്രികാലങ്ങളില്‍ രോഗികല്ക്കി ചികിത്സാ സൗകര്യമേര്പ്പെടുത്താനായി മൂന്ന് വര്‍ഷം മുമ്പ് പമിത ക്വാര്‍ട്ടേഴ്സില്‍ ഇതു വരെയും ഒരു ഡോക്ടറും താമസിച്ചിട്ടില്ല.ഉച്ചയോടെ ഡോക്ടര്‍മാരും 5 മണിയോടെ ജീവനക്കാരും വീടു കളിലേക്ക് മടങ്ങുന്നതോടെ പ്രാഥമികാരോഗ്യകേന്ദ്രം വിജനമായി തീരുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: