മലയോരകര്ഷകസമിതി പ്രവര്‍ത്തകര്‍ കളക്ടറുടെ ചേമ്പറിന് മുന്നിലേക്ക് ഉപരോധം വ്യാപിപ്പിച്ചപ്പോള്‍
തൃശൂര്‍: വലക്കാവ് ക്വാറിക്കെതിരെ കളക്ട്രേറ്റിന് മുന്നില്‍ അഞ്ചുദിവസമായി നിരാഹാരമനുഷ്ഠിച്ചുവന്നവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. മലയോര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി തുടരുന്ന സമരം കളക്ടറുടെ ചേംബറിന് മുന്നിലേക്ക് വ്യാപിപ്പിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. അഞ്ചുദിവസമായി നിരാഹാരം തുടരുന്ന ആദിവാസി യുവതിയുടെ നില ഇന്നലെ രാവിലെ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് ക്വാറി അടച്ചുപൂട്ടാന്‍ കളക്ടര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ചേംബറിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് റൂറല്‍ എസ്പി ആര്.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സംഘവും സ്ഥലത്തെത്തി. പോലീസ് ആവശ്യപ്പെട്ടിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: