കോഴിക്കോട്: ഒരു റാങ്ക് ഒരു പെന്‍ഷന്‍ ഇനിയും കിട്ടാത്ത വിമുക്തഭടന്‍മാര്‍ക്കും, വിധവകള്‍ക്കും വേണ്ടി ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനായി സൈനികക്ഷേമക്യാമ്പ് സംഘടിപ്പിക്കുന്നു. പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 31 രാവിലെ 9.30 മുതല്‍ 12 മണിവരെ ജില്ല സൈനിക ക്ഷേമ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. വിമുക്തഭടന്‍മാരും വിധവകളും വരുമ്പോള്‍ പിപിഒ നമ്പര്‍, ബാങ്ക് പാസ് ബുക്ക് എന്നിവ കൊണ്ട് വരണം. കേന്ദ്ര സര്‍ക്കാറിന്റെ രാജരക്ഷാമന്ത്രാലയത്തില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും 5 വര്‍ഷത്തിന് മുകൡ 14 വര്‍ഷത്തില്‍താഴെ സര്‍വീസ് ചെയ്തവര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതി, ഇസിഎച്ച്എസ് ആനുകൂല്യം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നതിനെകുറിച്ചുള്ള വിശദീകരണം, സംശയ നിവാരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9349333144
















