കണ്ണൂര്‍: ഒരു ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കളുമായി യുപി സ്വദേശി പിടിയില്‍. ഇന്നലെ രാവിലെ 5.30ന് കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യു.പി സ്വദേശി അശോക് കുമാര്‍ ചാഹാന്‍ (26)എന്നയാളെ പിടികൂടയത്. 700 നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. രാവിലെയുള്ള മംഗള എക്സ്പ്രസ്സില്‍ നിന്ന് ഇറങ്ങിയ ഇയാളുടെ കൈയ്യിലെ സഞ്ചികള്‍ കണ്ട് സംശയം തോന്നിയാണ് പോലീസ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: