ഇരിങ്ങാലക്കുട : ബിജെപി പഞ്ചായത്ത് അംഗം കവിതാബിജുവിന്റെ ഒറ്റയ്യാള് സമരത്തിനൊടുവില്‍ നാളിതുവരെയായി അവഗണിക്കപ്പെട്ടിരുന്ന ചേര്‍പ്പുംകുന്ന് കുടിവെള്ളപദ്ധതിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചു. 2016-17 പദ്ധതി രൂപീകരണത്തില്‍ ചേര്‍പ്പുംകുന്ന് കുടിവെള്ള പദ്ധതി അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ പ്രതിഷേധിച്ചത്.
കുടിവെള്ളപദ്ധതി നടപ്പാക്കിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ വര്‍ഷമാണ് ഔദ്യോഗികമായി ഗുണഭോക്തൃസമിതി രൂപീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ നല്കിയ വിവരാവകാശരേഖയില്‍ പറയുന്നു. ഈ നാലുവര്‍ഷവും കുടിവെള്ളപദ്ധതിയുടെ പേരില്‍ വ്യാപകമായ പണപ്പിരിവു നടന്നിട്ടുണ്ട്. കണക്ഷന് 4000 രൂപ മുതല്‍ 8000 രൂപ വരെ പിരിച്ചതായി പലരും പരാതിപ്പെട്ടിട്ടുണ്ട്. 262 ഗുണഭോക്താക്കള്‍ ആയിട്ടുള്ള ഈ പദ്ധതിയുടെ മറവില്‍ വന്‍സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട്. ഇപ്പോള്‍ ഈ പദ്ധതിക്ക് വൈദ്യുത ഉപയോഗത്തിനുമാത്രം 10 ലക്ഷം കുടിശികയുണ്ട്. നാളിതുവരെയായി ഒരുരൂപപോലും കെഎസ്ഇബിയില്‍ അടച്ചിട്ടില്ല. അധികൃതര്‍ എത്രയും വേഗം അന്വേഷണം നടത്തി ഇവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുരിയാട് പഞ്ചായത്ത് 15 -ാം വാര്‍ഡ് മെമ്പര്‍ കവിത ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: