വടക്കാഞ്ചേരി: പരമ്പരാഗത വ്യവസായങ്ങളിലൊന്നായ ഈറ്റ വ്യവസായം വന്‍പ്രതിസന്ധിയെ നേരിടുന്നു. ഇത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് മാറിമാറിവരുന്ന ഭരണാധികാരികള്‍ പ്രഖ്യാപിക്കുമെങ്കിലും ഒരുവിധത്തിലുള്ള ആനുകൂല്യവും ലഭിക്കാതെ അലയുകയാണ് ഈറ്റത്തൊഴിലാളികള്‍ ഒരുകാലത്ത് ഏറ്റവും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ മേഖല അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. പ്രായമായ ആളുകള്‍ ഈ രംഗത്തുനിന്നും വിടപറഞ്ഞതോടെ പുതിയതലമുറയില്പ്പെട്ടവര് തിരിഞ്ഞുനോക്കാറുപോലുമില്ല. അതിനാല്‍തന്നെ ഒരുകാലത്ത് കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈറ്റ സഹകരണസംഘങ്ങള്‍ പലതും അടച്ചുപൂട്ടി. വേണ്ടത്ര ഈറ്റകിട്ടാനില്ല എന്നുമാത്രമല്ല അത് ഉപയോഗിച്ച് പണിയെടുക്കാനറിയുവന്നവരുടെ എണ്ണവും കുറഞ്ഞുതുടങ്ങി. മാത്രമല്ല വില്പനക്കുള്ള മേഖലയും ഇല്ലാതായി. തലപ്പിള്ളി താലൂക്കില്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപം പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി ഈറ്റത്തൊഴിലാളി സഹകരണസംഘം മാത്രമാണ് അല്പമെങ്കിലും ഈ മേഖലയില്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. 1979ല്‍ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചകാലഘട്ടത്തില് 79 തൊഴിലാളികള്‍ക്ക് ഇവിടെ ജോലിലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് 23 വൃദ്ധ വനിതകള്‍ മാത്രമാണ് പണിയെടുക്കുന്നത്. ഇവരും പ്രതിസന്ധിയെ നേരിടുകയാണ്. ഒരു കുട്ടക്ക് 19രൂപ ലഭിക്കുമ്പോള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് ഒമ്പതര രൂപയാണ് ലഭിക്കുന്നത്. ഒരു തൊഴിലാളി പരമാവധി 20 കുട്ടയാണ് ഒരുദിവസം നിര്‍മ്മിക്കുക. സംസ്ഥാന ബാംബു കോര്‍പ്പറേഷന്റെ കീഴിലുള്ള ചാലക്കുടി, പെരുമ്പാവൂര്‍ ഡിപ്പോകളില്‍ നിന്നാണ് ഈറ്റ വരുന്നത്. 20 ഈറ്റയുള്ള ഒരുകെട്ടിന് 260രൂപയാണ് വില. ഇതുതന്നെ സുലഭമായി കിട്ടാനുമില്ല. പരമ്പരാഗത ഈറ്റ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ പ്രസസ്തിയും ഇല്ലാതായിരിക്കുകയാണ്. വൈവിധ്യവത്കരണം ഇല്ലാത്തതാണ് ഈ മേഖല അനുഭവിക്കുന്ന ദുരിതമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: