ചാലക്കുടി: കേരളത്തിലെ പ്രതിരോധ പെന്റവാലന്റ് വാക്സിനേഷന് മൂലം ശിശുമരണം പുന:രന്വേഷണത്തിന് കോടതി ഉത്തരവായി.ചാലക്കുടിയില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന വടക്കേടത്തില്‍ അനില്‍,ലിജി ദമ്പതികളുടെ 47 ദിവസം പ്രായമായ കുഞ്ഞ് പെന്റവാലന്റ് വാക്സിനേഷന് നല്‍കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ മുപ്പതിന് മരണപ്പെടുകയായിരുന്നു.ചാലക്കുടി പോലീസ് ശരിയായ രീതിയില്‍ അന്വേക്ഷണം നടത്താതെ ഫയല്‍ ചെയ്ത കുറ്റപത്രത്തിന് മേല്‍ സംഭവുമായി ബന്ധപ്പെട്ട് പുന:രന്വേക്ഷണം നടത്തുവാന്‍ ചാലക്കുടി ജ്യഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജില്ട്രേറ്റ് എസ്.സുരജ് ഉത്തരവായി.തൃശ്ശൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അടക്കം 15 ഡോക്ടര്‍മാര്‍ കേസില്‍ പ്രതികളാണ്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെന്റവാലന്റ് വാക്സിനേഷന് മൂലം കുഞ്ഞ് മരിക്കുവാന്‍ ഇടയായി എന്ന സംഗതി തള്ളിക്കളളയുവാന് എന്ന് പറഞ്ഞിരുന്നു.അതിനാലാണ് കോടതി കേസ് പുനരന്വേക്ഷണം നടത്തുവാന്‍ ഉത്തരവായിരിക്കുന്നത്.ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ.വി.സി.വല്സന് ഹാജരായി.നവജാത ശിശുക്കള്‍ക്ക് ഹെപ്പറ്റൈറ്റിസ്-ബി,ഡിഫ്തീരിയ,ടെറ്റനസ്,മസ്തിഷ്ക ജ്വരം,വില്ലന്‍ ചുമ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഒറ്റ തവണ നല്കുന്ന വാക്സിനാണ് പെന്റാവാലന്റ് വാക്സിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: