നിര്‍മാണത്തിലുള്ള സെപ്റ്റിക് ടാങ്ക് കുഴിയിലേക്ക് വീണ തൊഴിലാളികളെ ഫയര്‍ഫോഴ്സ് രക്ഷിക്കുന്നു.
മാള: പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ളവീട്ടില് സെപ്റ്റിക് ടാങ്കിന് കുഴിയെടുത്തുകൊണ്ടിരിക്കെ അതിലേക്ക് വീണ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നല്ല താഴ്ചയുണ്ടായിരുന്ന കുഴിയിലേക്ക് വീടിന്റെ കരിങ്കല്‍ത്തറയുടെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അതിനകത്തുണ്ടായിരുന്ന സ്റ്റാന്‍ലിയുടെ ദേഹത്തേക്കാണ് അത് പതിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരേയും രക്ഷിച്ച് മാള ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഫയര്സ്റ്റേഷന് ഓഫീസര്‍ വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ വേണു, സുരേഷ്, അഭീഷ്, സണ്ണി എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: