ചാലക്കുടി: താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിലെ ജല വിതരണം വീണ്ടും തടസ്സപ്പെട്ടു വാര്‍ഡിലെ ബാത്ത്റൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കാതിരിക്കുന്നതും രോഗികള്‍ക്ക് ദുരിതമായി. മൂന്ന് നിലകളുള്ള പുതിയ ബ്ലോക്കില്‍ 9 ബാത്ത് റൂമുകളും, കക്കൂസുകളുമാണുള്ളത്. ഇതില്‍ മൂന്നെണ്ണമാണ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്. മറ്റുള്ളവ തുറക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണമായത്. ഇതിനിടയില്‍ രണ്ട് ദിവസം ജല വിതരണം തടസപ്പെടുകയുമുണ്ടായി. ഇത് രോഗികളേയും മറ്റും കൂടുതല്‍ ദുരിതത്തിലാക്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ ജല വിതരണം തടസപ്പെട്ടിരുന്നു.
എല്ലാ ബാത്ത് റൂമുകളും, തുറന്ന് പ്രവര്‍ത്തിക്കുവാനും,ജല വിതരണം തടസമില്ലാതെ ലഭിക്കുന്നതിനും വേണ്ട നടപടി സ്വീകരിച്ചതായി സൂപ്രണ്ട് ഡോ. ശിവദാസ് അറിയിച്ചു. നഗരസഭ അധികൃതരോട് മോശമായി പെരുമാറിയ ഡോക്ടറോഡ് വിശദീകരണം ചോദിക്കുന്നതിനും,രോഗികളോട് മോശമായി പെരുമാറുന്ന ആശുപത്രി ജീവനക്കാരോട് മാന്യമായി രോഗികളോടും മറ്റും പെരുമാറുന്നതിന് നിര്‍ദ്ദേശം നല്കി. എംഎല്‍എയും നഗരസഭ ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും ആശുപത്രിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: