അടൂര്‍:മട്ടുപ്പാവിലും വീടിന്റെപരിസരത്തും കാബേജിന്റെയും മുസാംബിയുടെയും വിളവെടുത്ത് കാര്ഷീകവ്യത്തിയില് പുതിയപച്ചപ്പുതേടുകയാണ് നെല്ലിമുകള്‍ റാണാ സ്റ്റുഡിയോഉടമ പാറക്കൂട്ടം റാണാ ഭവനില്‍ രാമചന്ദ്രന്.അധികമാരും പരീക്ഷി ക്കാത്ത വിളകളാണ് നട്ടുവളര്‍ത്തുന്നത്. പാവല്‍,കോളീഫ്ളവര്‍,നിത്യവഴുതന,കാബേജ്,തക്കാളി,അമര,ചീമപ്പുളി,കോവല്‍,ചീര,മുസാംബി,വഴുതന തൊട്ട് ഉലുവ വരെയാണ് ക്യഷിചെയ്തിരിക്കുന്നത്.ആദ്യംമട്ടുപ്പാവില് ആരംഭിച്ച പച്ചക്കറിക്യഷി വീടിന്റെ പരിസരത്തേ ക്കും വ്യാപിപ്പിച്ചു.രാസവളവും കീടനാശിനി യും ഉപയോഗിക്കാതെ വിഷരഹിതപച്ചക്കറിയാ ണ് ഇവിടെ തളിര്‍ത്ത് വിളവെടുപ്പിന്പാകമായി നില്‍ക്കുന്നത്.ചാണകപ്പൊടി,വേപ്പുംപിണ്ണാക്ക്,പച്ചിലചവറുകള്, എന്നിവയാണ് ഉപയോഗിക്കു ന്നത്. പച്ചക്കറിച്ചെടികളിലേക്ക് ഉറുമ്പിനെ കയററിവിട്ടാണ് കീടങ്ങളെതുരത്തുന്നത്. വീട്ടിലേക്കാവിശ്യമായ പച്ചക്കറി പുറത്തു നിന്നും വാങ്ങാതെ വീട്ടില്‍ തന്നെ ഉല്പാദിപ്പി ക്കുകയാണ് ലക്ഷ്യമെന്ന് രാമചന്ദ്രന് പറഞ്ഞു. ഏകദേശം അഞ്ഞൂറ് സ്ക്ക്വയര്ഫീറ്റ് സ്ഥലത്താണ് ജൈവരീതിയില്‍ ക്യഷിയിറക്കി യിരിക്കുന്നത്.മണ്ണിനെഅറിഞ്ഞുളളക്യഷിരീതിയാണ് അവലംബിച്ചിരിക്കുന്നത്. പ്രക്യതിക്കി ണങ്ങിയക്യഷിരീതികള്കാരണം രാമചന്ദ്രന്റെ മട്ടുപ്പാവില്‍ തളിര്‍ത്തത് സമ്യദ്ധിയുടെ നൂറുമേ നിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: