കൊച്ചി: ചലച്ചിത്ര നടി കാവ്യ മാധവന്റെ പേരിൽ വ്യാജ അക്കൗണ്ട് പ്രവർത്തിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പന്തളം സ്വദേശിയായ അരവിന്ദ് ബാബുവാണ് പോലീസ് പിടിയിലായത്.
കാവ്യാ മാധവന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നാലു വര്‍ഷമായി കാവ്യയുടെ പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കാവ്യയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നു.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നു കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: