വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ റാഗിംഗ് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ജലജാറാണിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അസി. പബ്ലിക് പ്രൊസിക്യൂട്ടര്‍ വാദിച്ചു. ജാമ്യത്തിനായി കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മൂന്ന് ആണ്‍കുട്ടികളെയും മൂന്ന് പെണ്‍കുട്ടികളെയും കോടതി റിമാന്റ് ചെയ്തത്. ഇവരുടെ പേരില്‍ ആത്മഹത്യ പ്രേരണാകുറ്റവും, റാഗിംഗ് വിരുദ്ധ നിയമവുമാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടികളെ കോഴിക്കോട് ജില്ലാ വനിതാജയിലിലും ആണ്‍കുട്ടികളെ വടകര സബ്ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
















