എടപ്പാള്‍: ബാംഗ്ലൂരുവില്‍ വെച്ച് അതിക്രൂരമായി റാഗിംങ്ങിനിരയായ എടപ്പാള്‍ സ്വദേശിനി അശ്വതിയുടെ വിദ്യാഭ്യാസ വായ്പ എഴുതിതള്ളണമെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചികിത്സയിലൂടെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അശ്വതിയെ വീട്ടിലെത്തി കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. പഠനം നിലച്ച സ്ഥിതിക്ക് ഈ വായ്പ അശ്വതിക്കും കുടുംബത്തിന് വലിയ ബാധ്യതയാണ്. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ചികിത്സക്ക് ശേഷം അശ്വതിക്ക് മികച്ച കോളേജില്‍ സൗജന്യമായി പഠനം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ഉണ്ണി, ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്, വൈസ് പ്രസിഡന്റ് ഇ.പി.ഉണ്ണികൃഷ്ണന് കുറ്റിപ്പുറം, സെക്രട്ടറിമാരായ എന്‍.കെ.ഉണ്ണികൃഷ്ണന് ഒഴൂര്‍, രവിചന്ദ്രന്‍ തൃക്കണാപുരം, എസ്.പി.ബാബു, ഐ. പി.ശിവദാസന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: