കറുകച്ചാല്‍: പഞ്ചായത്ത് 7-ാം വാര്‍ഡില്‍പ്പെട്ട പനയമ്പാലതോടിന്റെ പുറമ്പോക്കുഭൂമി കൈയ്യേറ്റ ശ്രമം തടഞ്ഞു. കൊച്ചുപറമ്പു കവലയ്‌ക്കു സമീപമുളള തോട്ടുപുറമ്പോക്കാണ് കൈയ്യേറിയത്. പുറമ്പോക്കു ഭൂമിയില്‍ സ്വകാര്യ വ്യക്തി ചുറ്റു മതില്‍ കെട്ടാനുളള ശ്രമമായിരുന്നു. പഞ്ചയാത്തിന്റെ വികസന പദ്ധതികള്‍ക്കായി കെട്ടിട നിര്‍മ്മാണത്തിനായി തോടു പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി നല്‍കണമെന്ന് പഞ്ചായത്തു കമ്മറ്റി തൂരുമാനപ്രകാരം ചങ്ങനാശ്ശേരി തഹസില്‍ദാര്‍ സ്ഥലം അളന്ന് അതിരുകല്ലുകള്‍ സ്ഥാപിച്ചിരുന്നു. കൈയ്യറ്റ ശ്രമത്തെ നിയമ പരമായി നേരിടുമെന്ന് വാര്‍ഡു പഞ്ചായത്തംഗം സുനില്‍ ഈശോ അറിയിച്ചു.
















