കാളത്തോട് സന്ധ്യ ചികിത്സാ സഹായനിധി ജില്ലാകളക്ടര്‍ വി.രതീശന് സന്ധ്യയുടെ അച്ഛന് ചന്ദ്രന് കൈമാറുന്നു.
ഒല്ലൂക്കര: കാളത്തോട് അത്താണിക്കല്‍ ചന്ദ്രന്റെ മകള്‍ സന്ധ്യക്കുള്ള ചികിത്സാ സഹായത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ സഹായം. കടുത്ത ഹൃദ്രോഗത്തെത്തുടര്‍ന്ന് ആഗസ്റ്റ് 15നാണ് സന്ധ്യയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്. കൂലിപ്പണി ചെയ്തുള്ള തുച്ഛമായുള്ള വരുമാനത്താലാണ് ചന്ദ്രന്റെ കുടുംബം കഴിയുന്നത്. ചികിത്സക്കായി ഭാരിച്ച ചെലവ് വരുന്നതിനാല്‍ തദ്ദേശവാസികള്‍ സഹായനിധിക്കായി മുന്നിട്ടിറങ്ങുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ 15ലക്ഷം രൂപയാണ് സമാഹരിച്ചത്. ഡിവിഷന് കൗണ്‍സിലര്‍ ബീനമുരളീധരന് ചെയര്‍മാനും ഇ.എന്‍.ചന്ദ്രന് കണ്‍വീനറും, ടി.വി.തോമസ് ട്രഷററുമായുള്ള കമ്മിറ്റിയാണ് തുക സമാഹരണത്തിനായി നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടറില്‍ നിന്നും 11 ലക്ഷം രൂപയുടെ ചെക്ക് ചന്ദ്രന് ഏറ്റുവാങ്ങി. പി.പി.സലിം, ആര്.കെ.സിയാദ്, സുലൈമാന്‍, അസിഫ് അബ്ദുള്ള, ബാബു, ഡിക്സണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: