പത്തനംതിട്ട: കീഴ്ചേരിമേല്‍ പള്ളിയോടത്തില്‍ നിന്ന് വീണ് മരിച്ച രാജീവ് (37) വിശാഖ് രാധാകൃഷ്ണന്എന്നിവരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുക പള്ളിയോട സേവാസംഘം ഭാരവാഹികള്‍ക്ക് കൈമാറി. 80 നാള് നീണ്ട് നില്ക്കുന്ന ആറന്മുള വള്ളസദ്യക്കാലം മുഴുവന്‍ കരക്കാര്‍ക്ക് പള്ളിയോട സേവാസംഘം യുണൈറ്റഡ് ഇന്ത്യ ഇന്ഇന്ഷുറന്സ് കമ്പനിയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ഭാഗമായാണ് തുക കൈമാറിയത്. ഓരോ ലക്ഷം രൂപ വീതമാണ് ഇന്‍ഷ്വറന്‍സ് തുകയായി കമ്പനി അധികൃതര്‍ കൈമാറിയത്.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അരിഫുള്‍ ഹോട ആറന്മുളയിലെത്തി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ ജി ശശിധരന് പിള്ളയ്ക്ക് തുക കൈമാറി. പള്ളിയോട സേവാസംഘത്തിന്റെ നിലവിലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ തുക രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു.
യുണൈറ്റഡ് ഇന്ത്യ ഡിജിഎം ടി കെ ഹരിദാസന്, റീജണല്‍ മാനേജര്‍ മോഹന്‍ ശങ്കര്‍, ഡിവിഷണല്‍ മാനേജര്‍ എ മുഹമ്മദ് ഷജീര്‍ എന്നിവരും ആറന്മുളയിലെത്തിയിരുന്നു. പള്ളിയോട സേവാസംഘം സെക്രട്ടറി രാധാകൃഷ്ണന് ട്രഷറര്‍ കൃഷ്ണകുമാര്കൃഷ്ണവേണി, ജോയിന്റ് സെക്രട്ടറി രാഹുല്‍രാജ്, വൈസ് പ്രസിഡന്റ് കെ പി സോമന് മീഡിയ കണ്‍വീനര്‍ ആര് ശ്രീകുമാര്‍, റസ്ക്യൂ കമ്മിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍, റെയ്സ് കമ്മിറ്റി കണ്‍വീനര്‍ സഞ്ജീവ് കുമാര്‍ എന്നിവരും വിവിധ പള്ളിയോട പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതര്‍ തുക കൈമാറിയത്. കഴിഞ്ഞ 17നായിരുന്നു പള്ളിയോടത്തില്‍ നിന്ന് വീണ് രണ്ട് പേര് ദാരുണമായി പമ്പയില്‍ മുങ്ങി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: