പത്തനംതിട്ട: പാരിസ്ഥിതിക പ്രശ്നങ്ങള്‍മൂലം കുട്ടികളിലടക്കം രോഗഭീഷണി നിലനില്‍ക്കുന്ന ചെമ്പന്മുടി മലയില്‍ ഒരുതരത്തിലും പാറഖനനം അനുവദിക്കാന്പാടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.വി.ശശികല ടീച്ചര്‍ പറഞ്ഞു. ചെമ്പന്മുടി മലയിലെ മണിമലേത്ത് പാറമടയ്ക്ക് ലൈസന്‍സ് അനുവദിച്ച നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരേ നാട്ടുകാര്‍ നടത്തുന്ന തുടര്സത്യഗ്രഹത്തിന്റെ പതിനെട്ടാംദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചര്‍. മനുഷ്യനും ജീവജാലങ്ങള്‍ക്കും മാത്രമല്ല കുടിവെള്ള സ്ത്രോതസ്സുകളുള്പ്പെടെയുള്ള പരിസ്ഥിതിയുടെ നിലനില്‍പ്പിനാകെ ഭീഷണിയാണ് ചെമ്പന്മുടി മലയിലെ ക്യാറികളുടെ പ്രവര്‍ത്തനമെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഈ സ്ഥിതിയില്‍ ഇനിയും പാറമട പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. ചെമ്പന്മുടിമലയിലെ ജീവനസമരത്തിന് സര്‍വ്വപിന്തുണയും നല്കി ഉപ്പമുണ്ടാകുമെന്നും ഹിന്ദുഐക്യവേദി ഉപാദ്ധ്യക്ഷ പറഞ്ഞു. വനിതാ ഐക്യവേദി ജില്ലാ ജനറല്‍ സെക്ട്രടറി കലാചന്ദ്രന്‍, രഘു ഇടക്കുളം, അനില്‍ ശാസ്തമംഗലം, മുന്‍ഗ്രാമപഞ്ചായത്തംഗം രജനി തോമസ്, സമരസമിതി സെക്രട്ടറി സാബു പുത്തന്‍പറമ്പില്‍, ജെയിംസ് രാമനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: