കോഴഞ്ചേരി: കോഴഞ്ചേരി ഗവ.ആശുപത്രിയിലെ ക്യാന്സര്സെന്ററിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി എസ്ബിഐയുടെ സാമൂഹിയ പ്രതിബദ്ധതാ പദ്ധതിയിലുള്‍പ്പെടുത്തി ആശുപത്രിയില്‍ മാമാഗ്രാം യൂണിറ്റ് ലഭ്യമാക്കി. എസ്ബിഐ അുവദിച്ച 1.96 കോടി രൂപാ അനുവദിച്ചതില്‍ 1.30 കോടി രൂപാ ചിലവില്‍ ജര്‍മ്മന്‍ നിര്‍മ്മിത മാമോഗ്രാം യൂണിറ്റ് ലഭ്യമാക്കിയത്. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും വിധം സീമന്‍സ് കമ്പനി സൊസൈറ്റി പണികള്‍ ആരംഭിച്ചതായി ഡയറക്ടര്‍ ഡോ.കെ.ജി.ശശിധരന്‍പിള്ള പറഞ്ഞു. ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനവും ബാങ്കിന് നല്കിയ വിശദമായ പദ്ധതികളുടെ റിപ്പോര്‍ട്ടും വിലയിരുത്തിയ ശേഷമാണ് തുക അനുവദിച്ചത്. കേരളത്തില്‍ മാമോഗ്രാം യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്ന സര്‍ക്കാര്‍ ആശുപത്രിയെന്ന പേരും കോഴഞ്ചേരി ആശുപത്രിയ്ക്ക് ലഭിക്കും. സ്ത്രീസമൂഹത്തിന് സൗജന്യനിരക്കില്‍ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നതോടൊപ്പം സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാനും ചികിത്സ ലഭ്യമാക്കുവാനും സാധിക്കും. എസ്ബിഐയുടെ അടുത്ത പദ്ധതിയിളുള്പ്പെടുത്തി റേഡിയേഷന് യൂണിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടെന്ന് ഡോ.കെ.ജി.ശശിധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: