അടൂര്‍: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ ഉദ്യോഗസ്ഥരുടെ ക്യാമറയിലൂടെ പകര്‍ത്തി കേസെടുക്കുന്ന രീതി മോട്ടോര്‍ വാഹനവകുപ്പ് അടൂരിലും ആരംഭിച്ചു. തേഡ് ഐ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍, ശരിയായ രീതിയില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനങ്ങള്‍, ഹെല്‍മെറ്റ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് തുടങ്ങിയവയെല്ലാം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യിലുള്ള ക്യാമറയില്‍ പതിയും. ഈവാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ കേസെടുത്തതിന് ശേഷം വിവരം ഉടമയുടെ വീടുകളില്‍ തപാല്‍മാര്‍ഗ്ഗം വിവരം എത്തും. ഈ രിതി കഴിഞ്ഞദിവസം മുതലാണ് അടൂരില്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ആദ്യദിനത്തില്‍ 40 കേസുകളെടുത്തു. നമ്പര്‍പ്ലേറ്റ് ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് 42 ഉം സ്വകാര്യവാഹനത്തില്‍ സ്കൂള്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോയതിനെതിരേയും കേസെടുത്തു. മതിയായ രേഖകളില്ലാത്ത വഹനത്തില്‍ കുട്ടികള്‍ കയറ്റുന്നത് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉഗ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കുട്ടികളെ കയറ്റാതെ ഒരുവാന്‍ അടൂര്‍ സെന്‍ട്രല്‍ സ്കൂള്‍ പരിസരത്തുനിന്നും എടുത്തുകൊണ്ടുപോയി ഇതുകാരണം രണ്ടാം ഷിഫ്റ്റിലുള്ള ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള 14 കുട്ടികളെ മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ വീടുകളില്‍ എത്തിച്ചു. ഇളമണ്ണൂര്‍, കലഞ്ഞൂര്‍, പൂതങ്കര എന്നീ ഭാഗത്തുള്ള കുട്ടികള്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: