കോഴഞ്ചേരി: താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ സമാന്തര ലോട്ടറി വ്യാപകമാകുന്നു. ലോട്ടറി ടിക്കറ്റെടുക്കാതെ പണം കൊടുത്ത് അവസാനത്തെ നാലു നമ്പറുകള്‍ എഴുതി നല്‍കുന്നതാണ് സമാന്തര ലോട്ടറിയുടെ സംവിധാനം. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ള നമ്പരുകളുടെ അവസാനത്തെ നാല് അക്കം മുന്‍കൂട്ടി എഴുതി നല്‍കും. നറുക്കെടുപ്പുഫലം പ്രസിദ്ധീകരിക്കുമ്പോള്എഴുതി നല്കിയ നമ്പരിന്റേയും പ്രസിദ്ധീകരിച്ച നമ്പരിന്റേയും അവസാന അക്കങ്ങള്‍ ഒന്നുതന്നെയായിരുന്നാല് എഴുതി നല്കിയ വ്യക്തികള്‍ക്ക് സമ്മാനം ലഭിക്കും. കോഴഞ്ചേരി ടൗണ്‍ പ്രധാനകേന്ദ്രമാക്കിക്കൊണ്ട് ഇ സംഘം വിവിധ ഗ്രാമപ്രദേശങ്ങളില്‍ വളരം വേഗം വേരുറപ്പിച്ചു കൊണ്ടിരിക്കുന്നു. കൂലിപ്പണിക്കാരായ തൊഴിലാളികളും ഓട്ടോറിക്ഷക്കാരുമാണ് ഇവരുടെ വലയില്പെട്ടിരിക്കുന്നവരില് ഭൂരിഭാഗം പേരും. 50 രൂപാ മുതല്‍ 100 രൂപാവരെയാണ് ലോട്ടറി മാഫിയക്കാര്‍ ഒരാളില്‍ നിന്ന് ഈടാക്കുന്നത്. കോഴഞ്ചേരിയില്‍ ഒരു ചില്ലറ ലോട്ടറി വില്പ്പനക്കാരനം കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആറന്മുള പഞ്ചായത്തിലെ കോട്ടയ്ക്കകം ഈ മാഫിയയുടെ പ്രദാന കേന്ദ്രമാണ്. ഇവരെ കണ്ടെത്താനും നടപടിയെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലയെന്നും ലോട്ടറി വില്‍പ്പനക്കാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: