കാസര്‍കോട്: നിര്‍ണ്ണായകമായ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന വോട്ടെടുപ്പില്‍ 12 ശതമാനം കുറവ് രേഴപ്പെടുത്തിയത് ഇടത് വലത് മുന്നണികളെ ആശങ്കയിലായഴ്ത്തി. ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ തവണത്തേക്കാളും കുറവ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലീഗ് കേന്ദ്രങ്ങളിലുണ്ടായ വോട്ടിംഗ് കുറവ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു തരം മരവിപ്പാണ് ഉണ്ടായത്. വൈകുന്നേരം ഏതാണ്ട് നാലു മണിവരെ 50 ശതമാനത്തിലധികം പോളിംഗ് കടന്നിരുന്നില്ല. കീഴൂരില്‍ 150 ഓളം ലീഗ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രാദേശിക നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. കീഴൂര്‍ ചെമ്പിരിക്ക പ്രദേശങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളും ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പെട്ട കേസുകളും പറഞ്ഞു തീര്‍ക്കുന്നതില്‍ ലീഗ് നേതാക്കള്‍ സ്വീകരിച്ച തെറ്റായ നിലപാടു മൂലമാണ് തങ്ങള്‍ വോട്ടു ബഹിഷ്കരിച്ചത് നേതാക്കള്‍ തന്നെ അവകാശപ്പെടുന്നുണ്ട്. ലീഗിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ പ്രാദേശിക നേതാക്കള്‍ തങ്ങളുടെ പ്രശ്നങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് ബഹിഷ്കരണത്തിന് കാരണമായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചില കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും പോളിംഗ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളൂ. യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഉപതിരഞ്ഞെടുപ്പ് ഗൗരവത്തിലെടുക്കാത്തത് കൊണ്ടാണെന്നാണ് ഒരു ലീഗ് നേതാവ് പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ 61.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 32012 പേരാണ് വോട്ട് ചെയ്തത്. പളളിക്കര, ഉദുമ, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളിലെ 72 പോളിംഗ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമുണ്ടായിരുന്നത്. കഴിഞ്ഞ തവണ 50925 വോട്ടര്‍മാരില്‍ 37363 പേര് സമമതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 73.37 ശതമാനമായിരുന്നു പോളിംഗ് നില. വോട്ടെണ്ണല്‍ ഇന്ന് നടക്കും. നിലവില്‍ രണ്ട് സീറ്റുകളാണ് ബിജെപിക്ക് ജില്ലാ പഞ്ചായത്തിലുള്ളത്. പാദുര്‍ കുഞ്ഞാമുവിന്റെ മരണത്തോടെ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വിതമുണ്ട്. അതിനാല്‍ തന്നെ യുഡിഎറഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ ജില്ലാ പഞ്ചായത്ത് ഭരണം അവര്‍ക്ക് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: