തൃക്കണ്ണാട്: കര്‍ക്കിടക വാവിനോടനുബന്ധിച്ചുള്ള അമാവാസി പിതൃതര്‍പ്പണത്തിന് തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 2ന് രവിലെ വിശേഷാല്‍ തിലഹവനത്തോടെ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. തിലഹവനാദി ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്ത്തായയും, ബലി പിണ്ഡ. പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം വാതില്‍കാപ്പ് രാജേന്ദ്ര അറളിത്തായയുടെയും നേതൃത്വത്തില്‍ ഇരുത്തിയഞ്ചിലധികം പുരോഹിതന്മാര് സ്നാനഘട്ടത്തിലെ ബലിത്തറയിലുണ്ടാകും. ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തൃക്കണ്ണാട്, കീഴൂര്‍ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് പുറമേ ക്ഷേത്ര ആഘോഷകമ്മറ്റി, ഭജന സമിതി, മാതൃസമിതി പ്രവര്‍ത്തകരും, സത്യസായി സേവാ സമിതി പ്രവര്‍ത്തകരും അടങ്ങുന്ന സന്നദ്ധ സേവകര്‍ രംഗത്തുണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ്, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗജന്യമായി ലഘുഭക്ഷണവും, ചായയും ദേവസ്വം സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയോട് അധിക സര്‍വ്വീസുകള്‍ നടത്തുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തനസജ്ജമായി. ബലിപിണ്ഡം, അര്‍ച്ചനകള്‍ എന്നിവ ഓണ്‍ലൈന്‍ മുഖാന്തിരം ബുക്ക് ചെയ്യുന്നതുവഴി ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കാന്‍ സൗകര്യമുണ്ടെന്നത് ഈവര്‍ഷത്തെ പ്രത്യേകതയാണ്. പ്രത്യേക പ്രസാദ കൗണ്ടറുകളും പ്രവര്‍ത്തിക്കും.
7500 പേര് ബലി തര്‍പ്പണത്തിനും 35000 പേര് അന്നേദിവസം ദര്‍ശനത്തിനും ക്ഷേത്രത്തിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
എക്സിക്യുട്ടീവ് ഓഫീസര്‍ അടിമന വാസുദേവന്‍ നമ്പൂതിരി. ചെയര്മാന് വള്ളിയോടന്‍ ബാലകൃഷ്ണന് നായര്‍, ട്രസ്റ്റിമാരായ എടയില്ല്യം ശ്രീവത്സന്‍ നമ്പ്യാര്‍, മേലത്ത് സത്യനാഥന് നമ്പ്യാര്‍, പി.ജയാനന്ദന്, എ.ബാലകൃഷ്ണന് നായര്‍ എന്നിവര്‍ ദേവസ്വത്തിന് വേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: