ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഢാരവരവ് സകലകാല റെക്കാഡിലേക്ക്. 5,46,39,354 രൂപയാണ് ഭണ്ഢാരവരവായി ലഭിച്ചത്. ഇന്നോളമുള്ളതില്വെച്ച് ഏറ്റവും വലിയ ഭണ്ഢാര വരവായിരുന്നു ഇത്തവണത്തേത്.
പണത്തിനുപുറമെ നാലുകിലോ, 118 ഗ്രാം, 600 മില്ലിഗ്രാം സ്വര്‍ണ്ണവും, 26 കിലോ, 800 ഗ്രാം വെള്ളിയും ഭണ്ഢാരത്തില്‍ നിന്നും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു, എണ്ണല്ചുമതല. ഇതിന് മുമ്പ് ലഭിച്ച ഏറ്റവും വലിയ ഭണ്ഢാരവരവ് 5.17 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: