പരപ്പനങ്ങാടി: കര്‍ക്കടക്കത്തില്‍ പഴമയുടെ ദുരിതമകറ്റിയ രാമായണശീലുകള്‍ ഇന്ന് നെടുവ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും സനാതന സംസ്കാരത്തിന്റെ ഉണര്‍ത്തുപാട്ടായി ഉയരുകയാണ്. രാമായണ പാരായണത്തിന്റെ മഹത്വ മുള്‍ക്കൊള്ളുന്ന ഈ ജനകീയ സ്വീകാര്യതക്ക് പിന്നില്‍ പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാമായണ പ്രചാരണസഭക്ക് മുഖ്യപങ്കുണ്ട്. നെടുവയിലെ അഞ്ച് ക്ഷേത്രങ്ങളിലും പുത്തന്‍ തെരു ശ്രീമഹാഗണപതി ക്ഷേത്രത്തിലും കര്‍ക്കടകമാസത്തില്‍ അഖണ്ഡ പാരായണം നടത്തുന്നുണ്ട്. ആധികളും വ്യാധികളും നിറഞ്ഞ ഇന്നലെകളുടെ വരുതിക്കാലത്ത് നിന്ന് ഇതിന്റെ യാഥാര്ത്യത്തിലേക്കെത്തുമ്പോള് സനാതനധര്‍മ്മത്തിന്റെ ഈ ലളിത മഹാകാവ്യം പകര്‍ന്നു നല്കുന്ന ആത്മസംതൃപ്തിയുടെ നിറവിലാണ് നെടുവ ഗ്രാമം. രാമ മന്ത്രജപത്താല്‍ മാത്രം ദുര്വൃദ്ധനെപ്പോലും ആത്മസാക്ഷാല്കാരത്തില്ന്റെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ രാമായണ പുണ്യം പ്രദേശത്തെ ആബാലവൃദ്ധജനങ്ങളിലേക്കും എത്തിക്കാന്‍ കഴിഞ്ഞു.
പാരായണശൈലി അഭ്യസിക്കന്‍ കുട്ടികളും അമ്മമാരുമടക്കം നിരവധി പേര് പങ്കെടുത്തു. ആചാര്യന്മാരായ പൊന്പ്പായില് അനന്തവാര്യര്‍, മിനി വേണുഗോപാല്‍, വിജയലക്ഷമി രവിമംഗലം, ലക്ഷമി അമ്മാള്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ഗീതാജ്ഞാനയജ്ഞനം നടത്തിവരുന്നു. പഠനകളരി, ശങ്കരാചാര്യ വിരചിതം, ഭജഗോവിന്ദത്തെ കുറിച്ചുള്ള പ്രഭാഷണപരമ്പര, കര്‍ക്കടകത്തിലെ നാലമ്പലയാത്ര എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം സഭയുടെ നേതൃതത്തില്‍ കര്‍ക്കടകത്തില്‍ ഔഷധ കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. രാമായണ പ്രചാര്‍സഭയുടെ ഭാരവാഹികള്‍ തലാഞ്ചേരി കൊച്ചുനാരായണകുറുപ്പ്(പ്രസിഡന്റ്), എം.രണദേവ്(വൈസ് പ്രസിഡന്റ്), പി.മനോജ്(സെക്രട്ടറി), ഭഗീരഥന്(ജോ.സെക്രട്ടറി), കെ.ശ്രീജിത്ത്(ട്രഷര്‍), ചേങ്ങോട്ട് വിജയന്, ജയപ്രകാശ്, യു.വി.സാജന്, കാട്ടുങ്ങല്‍ ശശി, പറമ്പാട്ട് രാജന് എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: