കടുത്തുരുത്തി: ഭര്‍ത്താവിന്റെ തോക്കില്‍നിന്നും ഭാര്യക്ക് വെടിയേറ്റു. കൊതനല്ലുര്‍ ചാമക്കാലായില്‍ നൈജ(28)ക്കാണ് ഭര്‍ത്താവ് ബിനോയിയില്‍നിന്നും വെടിയേറ്റത്. ബിനോയിയുടെ കയ്യിലുണ്ടായിരുന്ന എയര്‍ഗണ്ണില്‍ നിന്നും തെറിച്ച വെടിയുണ്ട മുറ്റത്തുകിടന്ന കാറില്‍ തറച്ച ശേഷം നൈജയുടെ കഴുത്തില്‍ തറക്കുകയായിരുന്നു. ഇന്നലെ രാവിലെ 9മണിക്കാണ് സംഭവം. കൈക്കുഞ്ഞിന് ഭക്ഷണം നല്‍കിക്കൊണ്ടിരുന്നപ്പോഴാണ് നൈജക്ക് വെടിയേറ്റത്. നൈജയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
















