ചാലക്കുടി:ജില്ല പഞ്ചായത്തംഗവും,പഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ പടല പിണക്കം. കൊരട്ടി നാലുകെട്ടിലെ ആശ്രയ ഫഌറ്റ് ഉദ്ഘാടനം അനന്തമായി നീളുന്നു.ഉദ്ഘാടന തീയതി നാല് തവണ മാറ്റി വെച്ചു.ഫഌറ്റിന്റെ കൈമാറ്റം വൈകുന്നത്തില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ആശ്രയ ഉപഭോക്താക്കളെ കണ്ടെത്തുന്ന കാര്യത്തില്‍ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും മറ്റൊരു കാരണമാണ്. 12 കുടുബങ്ങള്‍ക്ക് താമസിക്കുന്നതിനായിട്ടാണ് ഫഌറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.എന്നാല്‍ ഏഴ് ഉപഭോക്താക്കളെ മാത്രം കണ്ടെത്തി തിരക്കിട്ട് കഴിഞ്ഞ ഭരണ സമിതി ഉദ്ഘാടനം നടത്തുകയായിരുന്നു.വൈദ്യൂതി,കുടിവെള്ള വിതരണം എന്നിവയുടെ കണ്ക്ഷന് ലഭിക്കാതെയും ഇവയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്താതെയുമാണ് ഉദ്ഘാടനം നടത്തി ഉപഭോക്താക്കള്‍ക്ക് താക്കോല്‍ ദാനം നടത്തിയത്.പിന്നീട് താക്കോല്‍ തിരികെ വാങ്ങിക്കുകയായിരുന്നു. പുതിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതി വന്നപ്പോള്‍ ഒന്‍പത് ലക്ഷത്തോളം രൂപ നല്‍കിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്താം തീയതി എംഎല്‍എ ബി.ഡി.ദേവസി ഫഌറ്റ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രസിഡന്റ് കൂമാരി ബാലന് പറഞ്ഞിരുന്നത്. എന്നാല്‍ അതിന് ശേഷം മൂന്ന് തവണ കൂടി പല അസൗകര്യങ്ങള്‍ പറഞ്ഞ് ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: