ആമ്പല്ലൂര്‍: വെണ്ടോരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണവളകള്‍ മോഷ്ടിച്ച സംഭവത്തില്‍
പ്രതിയെന്ന് കരുതുന്നയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. ഇയാള്‍ താമസിച്ചിരുന്നു എന്നു പറഞ്ഞിരുന്ന തമിഴ്നാട് തേനിയില്‍ പുതുക്കാട് പോലീസ് എത്തി. എറണാകുളം സ്വദേശിയായ ഇയാള്‍ തേനിയില്‍ ഭാര്യ വീടാണെന്നും കുടുംബം അവിടെയാണെന്നുമാണ് വെണ്ടോര്‍ നേതാജി നഗറിലെ വീട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ വിവാഹിതനല്ലെന്നാണ് പോലീസിന് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ മൂന്നു വര്‍ഷം മുന്‍പാണ് തേനിയില്‍ താമസിച്ചിരുന്നത്.
വണ്ടോര്‍ നേതാജി നഗര്‍ കല്ലൂക്കാരന് കൊച്ചുവറീതിന്റെ ഭാര്യ മറിയക്കുട്ടി (78) യുടെ ഒരു പവന് വീതം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണവളകളാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുന്‍പ് ഇവരുടെ വീടിനു സമീപം വടകക്ക് താമസത്തിനെത്തിയയാളാണ് തന്നെ ആക്രമിച്ച് വളമോഷ്ടിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞിരുന്നു. ആളുകളെ സംസാരിച്ച് വശത്താക്കാന്‍ മിടുക്കനായ ഇയാള്‍ മറിയക്കുട്ടിയുമായി ഏറെ നേരം സംസാരിച്ചു നിന്ന ശേഷമാണ് ആക്രമിച്ചത്. തോര്‍ത്ത് മുണ്ട് കൊണ്ട് ഇവരുടെ കൈകള്‍ കെട്ടിയ മോഷ്ടാവ് മുഖത്തേക്ക് എന്തോ വസ്തു സ്പ്രേ ചെയ്ത് ബോധം കെടുത്താനും ശ്രമിച്ചിരുന്നു.വെണ്ടോരിലെ താമസ സ്ഥലത്ത് ഇയാള്‍ നല്‍കിയിട്ടുള്ള ലൈസന്‍സിന്റെ പകര്‍പ് വ്യാജമാണ്. തമിഴ്നാട്ടില്‍ തേനിയില്‍ വ്യാജരേഖ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ള ഇയാള്‍ രണ്ട് ലക്ഷം രൂപ തട്ടിക്കുകയും ചെയ്തിട്ടുണ്ട്.തേനി, തിരുപ്പൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: