ചാലക്കുടി ::ചാലക്കുടി നഗരസഭയില്‍ വിതരണത്തിന് കൊണ്ടു വന്ന മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. .സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി കൃഷിയുടെ ഭാഗമായി വിതരണത്തിനായി എത്തിച്ച മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തിലാണ് വലിയ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
രോഹു,കട്ടല,മൃഗാല്‍ തുടങ്ങിയ ഒരു ലക്ഷത്തി മൂപ്പതിനായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണത്തിനായി എത്തിച്ചത്. ഒരു ബാഗില്‍ 400 മത്സ്യങ്ങള്‍ എന്ന കണക്കില്‍ എത്തിച്ച മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമാണ് വന്നിരിക്കുന്നത്.
എണ്ണി നോക്കിയപ്പോള്‍ 125 മൂതല്‍ 140 വരെ മത്സ്യ കുഞ്ഞുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പറഞ്ഞ എണ്ണത്തിന്റെ മുപ്പത് ശതമാനത്തോളം മത്സ്യ കുഞ്ഞങ്ങളെ മാത്രമാണ് വിതരണത്തിനായി കൊണ്ടു വന്നിരുന്നത്. എണ്ണത്തില്‍ വന്ന ഈ വലിയ തട്ടിപ്പിന്റെ പേരില്‍ ആയിരങ്ങളാണ് ഫിഷറീസ് വകുപ്പിന് നഷ്ടം.കഴിഞ്ഞ വര്‍ഷവും ഇത് പോലെ തന്നെ എണ്ണത്തില്‍ വലിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും എത്തിക്കുകയായിരുന്നു.
പാലക്കാടുള്ള ഒരു ഹാച്ചറി കമ്പനിയാണ് ഫിഷറീസ് വകുപ്പില്‍ നിന്ന് മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരു കുഞ്ഞിന് അഞ്ച് രൂപയാണ് ഫിഷറീസ് വകുപ്പ് നല്‍കിയിരുന്നത്.ഒരു ലക്ഷത്തി അറുപതിനായിരം കുഞ്ഞുങ്ങളെയാണ് ചാലക്കുടി നഗരസഭക്ക് അനുവദിച്ചിരിക്കുന്നത്. അത് പൂര്‍ണ്ണായി എത്തിച്ചിട്ടില്ല.രാവിലെ എഴ് മണിയോടെ വിതരണം ആരംഭിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് അതിരാവിലെ മുതല്‍ മത്സ്യ കര്‍ഷകര്‍ നഗരസഭിയിലെത്തി കാത്തിരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് മത്സ്യ കുഞ്ഞുങ്ങള്‍ എത്തിയത്.സമയം വൈകിയിതിനാല് മത്സ്യ കുഞ്ഞുങ്ങള്‍ ചത്ത് തുടങ്ങിയിരുന്നു.മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും എണ്ണത്തില്‍ വലിയ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് മത്സ്യ കുഞ്ഞങ്ങളെ തിരിച്ചയക്കുകയായിരുന്നു.
ഫിഷറീസ് വകുപ്പിന്റെ അനാസ്ഥയാണ് ഇത്ര വലിയ തട്ടിപ്പിന് കാരണമെന്ന് പറയപ്പെടുന്നു.
ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പിനും,സര്‍ക്കാരിനും പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: