തൃശൂര്‍:തപസ്യ കലാസാഹിത്യ വേദിയുടെ നാല്പതാം വാര്‍ഷികാഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ വൈകീട്ട് 4.30 ന് റീജിണല്‍ തിയ്യേറ്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ച 40 പ്രതിഭകളെ ആദരിക്കും.മഹാകവി അക്കിത്തം,എസ് രമേശന് നായര്‍,മാടമ്പ് കുഞ്ഞുകുട്ടന്,പെരുവനം കുട്ടന്മാരാര്,വിദ്യാധരന് മാസ്റ്റര്‍,കലാമണ്ഡലം ബാലസുബ്രഹ്മണ്യം,പട്ടാഭിരാമന്,തിയ്യാടി രാമന്,സുന്ദര്‍ മേനോന്,കലാമണ്ഡലം ലീലാമ്മ ടീച്ചര്‍ എന്നിവര്‍ പ്രതിഭകളെ ആദരിക്കും.തുടര്‍ന്ന് കലാമണ്ഡലം സംഗീതപ്രസാദിന്റെ നൃത്ത സന്ധ്യയും അരങ്ങേറും.
ഗുരുവന്ദനം പരിപാടിയെത്തുടര്ന്ന് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സ്മരണാഞ്ജലി പരിപാടിക്കും സമിതി രൂപം നല്‍കിയിട്ടുണ്ട്.തൃശൂരിലെ മഹാ പ്രതിഭകള്‍ ജനിച്ച് ജീവിച്ച പ്രദേശത്ത് തപസ്യയുടെ നേതൃത്വത്തില്‍ കലാ-സാഹിത്യ സാംസ്കാരിക സെമിനാറുകളും സംഘടിപ്പിക്കും.അവര്‍ കേരളത്തിന് നല്കിയ സംഭാവനകള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.ഡോ.പുത്തേഴത്ത് രാമചന്ദ്രന് അദ്ധ്യക്ഷനും മാടമ്പ് കുഞ്ഞുകുട്ടന് രക്ഷാധികാരിയുമായ സംഘാടകസമിതിയാണ് തപസ്യയുടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: