ഏറ്റുമാനൂര്‍: നീണ്ടൂര്‍ എസ്‌കെവി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അതിക്രമിച്ചു കയറി പൂച്ചെട്ടികള്‍ നശിപ്പിക്കുകയും, നോട്ടീസ് ബോര്‍ഡിനു തീ ഇടുകയും ചെയ്ത സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയടക്കം പ്രയപൂര്‍ത്തിയാകാത്ത മൂന്നു പേരെ ഏറ്റുമാനൂര്‍ പോലിസ് പിടികൂടി.
ഈ മാസം 5 ന് സ്‌കുളിലേക്കുള്ള വഴിയില്‍ സോഡാകുപ്പികള്‍ പൊട്ടിച്ചിട്ടതും ഇവരാണന്നു സമ്മതിച്ചു. ആക്രമണം നടന്ന സമയത്തു ഇവര്‍ മദ്യലഹരിയിലായിരുന്നു.
16 വയസ്സുള്ളവരാണ് പ്രതികള്‍. കല്ലറ, നീണ്ടൂര്‍ ,മാന്നാനം സ്വദേശികളാണിവര്‍. അറസ്റ്റിലായ പ്രതികളെ ജൂവൈന്‍ ജസ്റ്റീസ് ബോര്‍ഡുമുന്‍പാകെ ഹാജരാക്കിയ ശേഷം തിരുവഞ്ചൂരിലുള്ള ജൂവനയില്‍ ഹോമിലേക്കു അയച്ചു
















