പത്തനംതിട്ട: കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കത്തില്‍തന്നെ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍.
പുതുതായി രൂപീകരിച്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ ആദ്യയോഗം ഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനമേഖല, വിലക്കയറ്റം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഒന്നുംതന്നെ ഗുണകരമായ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കുടുംബസ്വത്ത് ഭാഗം വെയ്ക്കുന്നതിന് വേണ്ടി രജിസ്ട്രേഷന് ഫീസില്പോലും വലിയഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഇക്കാര്യത്തിലൊക്കെ ക്രിയാത്മക പ്രതിപക്ഷമായി ബിജെപി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട അദ്ധ്യക്ഷതവഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി എല്‍.പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്, വൈസ് പ്രസിഡന്റ് പ്രദീപ് ചെറുകോല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: