അടൂര്‍: അടൂര്‍ നഗരത്തിലുള്ള സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് വന്‍ കോഴവാങ്ങുന്നെന്ന് ആരോപണം. സയന്‍സ് ഗ്രൂപ്പ് മാനേജ്മെന്റ് സീറ്റ് വേണമെങ്കില്‍ 20000 രൂപമുതല്‍ 30000 രൂപാവരെയാണ് മാനേജ്മെന്റ് വാങ്ങുന്നത്. സീറ്റ് ആവശ്യമായി പ്രിന്‍സിപ്പാളിനെ സമീപിച്ചാല്‍ കാര്യങ്ങള്‍ സംസാരിച്ചതിന് ശേഷം വെളിയില്‍ ഇറങ്ങി തുക പറയുകയാണ് പതിവ്. അതിന് ശേഷം സ്കൂളിന്റെ ചുമതലയുള്ള അച്ചനെ കാണുവാന്‍ സമയവും തീയതിയും അറിയിക്കും. ഈ പറയുന്ന തീയതിയില്‍ സ്കൂളില്‍ അച്ചനെ കാണുവാന്എത്തിയാല് പ്രിന്‍സിപ്പാള്‍ എല്ലാം പറഞ്ഞില്ലേ എന്നു ചോദിക്കുകയും പറഞ്ഞു എന്ന് പറഞ്ഞാല്‍ തുകയടക്കണം, അഡ്മിഷന് ഉറപ്പിക്കണം. എന്നാല്‍ തുക കുറയ്ക്കുവാന്‍ ആവശ്യപ്പെട്ടാല്‍ സ്കുളിന് മതില്കെട്ടണമെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് തുക കൈപ്പറ്റുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തിയാണ് സ്കൂള്‍ അധികൃതരുടെ നടപടി. ഇത് മൂലം പാവപ്പെട്ട അനേകം കുട്ടികളുടെ വിദ്യാഭ്യാസമാണ് വഴിമുട്ടുന്നത്. അധികൃതര്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: