ചാവക്കാട്; തിരുവത്ര കോട്ടപുറത്ത് വെളിയം കോഡ് വീട്ടില്‍ യൂസഫിന്റെ വീട് കത്തിനശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 4 മണിക്കാണ് പൂര്‍ണമായും കത്തി നശിച്ചത് . ചുമര് പണിത് മുകളില്‍ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്. പഞ്ചവടിയില്‍ താമസിക്കുന്ന അമ്മാവന് മരണപ്പെട്ടതിനാല്‍ യൂസഫും, കുടുബവും, മരണവീട്ടിലായിരുന്നു. വീട് കത്തുന്ന വിവരം നാട്ടുകാര്‍ പറഞ്ഞാണ് യൂസഫും, കുടുബവും അറിയുന്നത്. തീ പിടുത്തകാരണം വ്യക്തമല്ല. 30 000 രൂപ. മൂന്നുപവന്റെ ആഭരണങ്ങള്‍, ഫ്രിഡ്ജ,് വാഷ് മിഷ്യാന്‍, ടി വി, സോഫസെറ്റ,് മറ്റു ഫര്‍ണീച്ചറുകള്‍ ആധാരം, വാഹനത്തിന്റെ ആര് സി ബുക്ക് അടക്കമുള്ള രേഖകള്‍ തുടങ്ങീ ഉടുവസ്ത്രം ഒഴിച്ച് എല്ലാം കത്തിചാമ്പലായി. ചാവക്കാട് പോലീസും, ഗുരുവായൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റും, സ്ഥലത്തെത്തി. എട്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി യൂസഫ് പറയുന്നു. മണത്തലയില്‍ തട്ടുകട നടത്തുകയാണ് യൂസഫ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: