ബിഎംഎസ്സിന്റെ പ്രതിഷേധം കൂര്‍ക്കഞ്ചേരി സെന്ററില്‍ ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്
ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: കൂര്‍ക്കഞ്ചേരി സെന്ററിലും ജോര്‍ജ്ജ് ആന്റ് കമ്പനിക്ക് മുന്നിലും ബിഎംഎസ് സ്ഥാപനദിനത്തിന്റെ ഭാഗമായി ഉയര്‍ത്തിയിരുന്ന പതാകകള്‍ നെടുപുഴ പോലീസ് എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ കൂര്‍ക്കഞ്ചേരി സെന്ററില്‍ പ്രതിഷേധയോഗം നടത്തി. എസ്ഐയുടെ നടപടി പരിശോധനക്ക് വിധേയമാക്കേണ്ടതും നടപടിക്ക് വിധേയമാക്കേണ്ടതുമാണെന്നും നേതാക്കള്‍ പറഞ്ഞു. ബിഎംഎസ് തൃശൂര്‍ മേഖല പ്രസിഡണ്ട് വേണാട് വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ കെ.സുരേഷ്കുമാര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളാഞ്ചേരി, കെ.എന്‍.വിജയന്, എം.എം.വത്സന്, എം.കെ.ഗിരിജന്‍, പെപ്പിന്ജോര്ജ്ജ്, കെ.സി.ബാബു, പി.എസ്.സഹദേവന്, പി.ഡി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.എസ്.ജയന് സ്വാഗതവും ബോണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: