പേരാമംഗലം: പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹൈസ്കൂളില്‍ കാര്‍ഗില്‍ ദിനം സമുചിതമായി ആചരിച്ചു. റിട്ട. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പൂര്‍വ സൈനിക പരിഷത്തിന്റെ ജില്ലാ അധ്യക്ഷനുമായ കെ. ദാസന് വിദ്യാര്‍ഥികള്‍ക്ക് കാര്ഗില്ദിന സന്ദേശം നല്കി. റിട്ട. സൈനികന് ദാമോദരന്‍ പരിപാടിയില്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും സൈനികരുടെ സ്മരണക്ക്ക്കുമുമ്പില് പുഷ്പാര്‍ച്ചന നടത്തി. പ്രധാനാധ്യാപകന് പി.ആര്. ബാബു സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. പി.ഉഷാകുമാരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: