പാലക്കാട്: കേരളത്തില്‍ ദുരൂഹ സാഹചര്യങ്ങളില്‍ കാണാതാവുന്നവര്‍ തീവ്രവാദങ്ങളിലേക്കാണ് പോകുന്നത് എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരും, ജില്ല ഭരണകൂടവും ഇനിയെങ്കിലും ജാഗ്രത പാലിക്കണമെന്നും ഗൗരവകരമായ തുടരന്വേഷണം നടത്തി ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കണമെന്നും ബി.ജെ.പി ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ ആവശൃപ്പെട്ടു.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ നിന്നും മൂന്നു പേരെയാണ് കാണാതായത്. 1999 ലെ കോയമ്പത്തൂര്‍ സ്പോടനത്തെ തുടര്‍ന്ന് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജില്ലയിലെ പല പ്രദേശങ്ങളിലും തീവ്രവാദികള്‍ക്ക് ഒളിസങ്കേതമൊരുക്കുന്ന ഇടങ്ങളുണ്ട് എന്ന് അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സമീപകാലത്ത് വര്‍ധിച്ചു വരുന്ന ‘ ലവ് ജിഹാദില്‍ ‘ പാലക്കാട് ജില്ലയിലെ നിരവധി പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട് എന്നുള്ളത് ആശങ്കാജനകമാണ്. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുകയും, വര്‍ഗീയ പ്രീണനനയമില്ലാതെ നടപടി എടുക്കുകയും ചെയ്താല്‍ മാത്രമേ തീവ്രവാദ ശക്തികളുടെ വേരറുക്കാന്‍ സാധിക്കുകയുള്ളൂ. കോളേജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലവ് ജിഹാദും, മതപരിവര്‍ത്തന ശ്രമങ്ങളും പാലക്കാട് ജില്ലയില്‍ വ്യാപകമാകുകയാണ്. നിരവധി രക്ഷിതാക്കളുടെ കണ്ണീരൊഴുക്കുന്ന കദന കഥകള്‍ ദിനംപ്രതി പുറത്തു വരുന്ന കാഴ്ചയാണ് കാണുന്നത്.
പാലക്കാടുനിന്ന് കാണാതായവരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളം മതപരിവര്‍ത്തന പ്രബോധന ക്ലാസുകള്‍ നടന്നിരുന്നു എന്നും, അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി വാഹനങ്ങളില്‍ ദുരൂഹസാഹചര്യങ്ങളില്‍ പലരും വന്നുപോകുന്നതായും പരിസരവാസികള്‍ പലപ്പോഴായി രാതിപ്പെട്ടിരുന്നു. പക്ഷേ പോലീസിന്റെ ഭാഗത്തുനിന്നും ഗൗരവകരമായ അന്വേഷണം ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: