പാലക്കാട്: ബിജെപിയെ നേരിടാന്‍ ആയുധമെടുക്കുവാന്‍ പരസ്യമായി ആഹ്വാനം നല്‍കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി ആരോപിച്ചു. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്തതിലൂടെ സിപിഎമ്മിന്റെ യഥാര്‍ത്ഥ സ്വഭാവമാണ് വെളിവാക്കുന്നത്.പാര്‍ട്ടിയുടെ പുനഃസംഘടനക്കു ശേഷം ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രഥമ ജില്ല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്മൂലന സിദ്ധാന്തത്തിന്റെ വേരുകള്‍ പിന്തുടരുന്ന പാര്‍ട്ടി കിരാതവാഴ്ച്ചാണ് നടത്തുന്നതെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുവാനും ജനങ്ങളെ അണിനിരത്തുവാനുമുള്ള ബാധ്യത ബിജെപിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്ഐ.എസ് നെ പോലുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള നിരുത്തരവാദിത്വപരവും, അപക്വവുമായ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതാണ് എന്നും ഇന്നത്തെ സാഹചര്യം കേരളത്തില്‍ പൊതുവെയും ,പാലക്കാട് പ്രത്യേകിച്ചും പ്രതികൂലമായ സാഹചര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ജനകീയ സംഘടനയായി മാറ്റുകയാണ് ലക്ഷ്യമെന്നും അതിന് ചിന്താഗതിയില്‍ മാറ്റവും പുതുമയുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ദാമോദരനാണ് ഐസ്ക്രീം കേസ് അട്ടിമറിച്ചതെന്നും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനിന്നവ്യക്തിയാണ് ദാമോദരനെന്നും നാരായണന് നമ്പൂതിരി പറഞ്ഞു. അയാള്‍ക്കെതിരെ പ്രതികരിക്കാന്‍പോലും പ്രതിപക്ഷം തയ്യാറായില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഇടപെടലാണ് ദാമോദരനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്.
ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ്,സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന്, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, മേഖല സംഘടനാ സെക്രട്ടറി ജി.കാശിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.വി.ജയന് മാസ്റ്റര്‍ സ്വാഗതവും കെ.ജി.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
പാലക്കാട് ജില്ലയെ കേന്ദ്രീകരിച്ചു നടക്കുന്ന ഭീകരപ്രവര്ത്തനത്തിനെതിരെയുള്ള പ്രമേയം പി.ഭാസിയും, കാര്‍ഷിക മേഖലയെ സംബന്ധിച്ച വിഷയത്തെകുറിച്ച് കെ.വി.ജയന്മാസ്റ്ററും പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: