പാലക്കാട്: പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റി നെഹ്റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചു നടത്തുന്ന നെഹ്റു ട്രോഫി ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍– 2016ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
അഞ്ചു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രങ്ങളാണു മല്‍സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 23, 24, 25 തീയതികളില്‍ മല്‍സര യോഗ്യമായ ഹൃസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. വിദദ്ധരടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ആദ്യ രണ്ടു സ്ഥാനങ്ങള്‍ക്ക് 20,000, 10,000 എന്നീ ക്രമത്തില്‍ പുരസ്കാരങ്ങള്‍ നല്‍കും. ഇതിനു പുറമേ പ്രേക്ഷകര്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ചിത്രങ്ങള്‍ക്ക് ആയിരം രൂപ വീതമുള്ള പുരസ്കാരവും സമ്മാനിക്കും.അഞ്ചു മിനിറ്റിനു മുകളില്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ മല്‍സരേതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.
വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, സംവിധായകന്റെ ബയോഡാറ്റ, ചിത്രത്തെപ്പറ്റിയുള്ള ഹൃസ്വ വിവരണം, ചിത്രത്തിന്റെ രണ്ടു പകര്‍പ്പുകള്‍ എന്നിവ അടങ്ങിയ അപേക്ഷയും 300 രൂപ അപേക്ഷ ഫീസുമായി കണ്‍വീനര്‍, ഫിലിം സൊസൈറ്റി, പ്രസ്ക്ലബ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 678014 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 12ന് മു!ന്പായി ലഭിക്കണം. വിശദാംശങ്ങള്‍ക്ക് ഫോണ്‍: 9447439790, 9495826650,04912500005.
പ്രതികരിക്കാൻ ഇവിടെ എഴുതുക: